Breaking News

വാക്സീന്‍ ഉള്ളത് രണ്ടുദിവസത്തേക്കുമാത്രം; കേന്ദ്രത്തോട് കൂടുതൽ ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്  സ്റ്റോക്ക് ഉള്ളത് രണ്ടുദിവസത്തേക്കുള്ള വാക്സീന്‍ മാത്രമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്രത്തോട് കൂടുതൽ വാക്സീൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ വാർഡുതല നിരീക്ഷണം ശക്തമാക്കുകയാണ്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. ക്വാറന്റീനും ഉറപ്പാക്കും. വാക്സീനേഷൻ വർധിപ്പിക്കാൻ മെഗാ വാക്സീനേഷൻ ക്യാംപയിനുകൾ നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സ്ഥലങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്തുമെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top