ചേര്‍ത്തല: ചാരായ വാറ്റ് കേന്ദ്രം എക്സൈസ് സംഘം റെയ്ഡ് ചെയ്തു. നാലംഗ സംഘത്തിലെ മൂന്നുപേര്‍ എക്സൈസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. 10 ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. സിപിഎം പ്രവര്‍ത്തകരെയും വീടുകളും ആക്രമിച്ച കേസുകളില്‍ പ്രതികളാണ് എല്ലാവരും. ചേര്‍ത്തല മുനിസിപ്പല്‍ 33-ാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര അരുണ്‍കുമാര്‍ ആണ് പിടിയിലായത്.
എക്സൈസ് സംഘം എത്തിയപ്പോള്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു.