കൊച്ചി:ലഹരിവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. തേവരയില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ ഹാഷിഷുമായി പറവൂര്‍ കുന്നുകര കുരിയാപാടത്ത് വീട്ടില്‍ അബി തോപ്പുംപടി ചുള്ളിക്കല്‍ മാളിയേക്കല്‍ വീട്ടില്‍ അമല്‍ റിഫാസ് എന്നിവര്‍ പിടിയിലായത്.
ഇവരുടെ കൈയിലെത്തിയ ഹാഷിഷ് മലപ്പുറം സ്വദേശിയായ ഒരു യുവാവില്‍നിന്ന് പിടിച്ചുപറിച്ചതാണെന്നാണ് പ്രതികള്‍ പറയുന്നത്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ ഒരു കോടിയോളം രൂപയുടെ മൂല്യമുണ്ട്.