ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറുകളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് ‘ഏജന്റ് സ്മിത്ത്’ എന്ന മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്.
ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നുകൂടുന്നത്.ആദ്യഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാന്, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഉപയോക്താക്കളാണ് മാല്‍വെയറിന് ഇരകളായത്.