അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം ആടൈയുടെ ചിത്രീകരണ ഫോട്ടോകള്‍ പുറത്തുവിട്ടു. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമലാപോള്‍ അവതരിപ്പിക്കുന്നത്. നായിക പ്രാധാന്യമുള്ള ചിത്രം ത്രില്ലര്‍ ആണ്.
ടോയിലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി അര്‍ധനഗ്നയായി മുറിവുകളോടെ നില്ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. രമ്യാ സുബ്രമണ്യന്‍, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി.എം. കാര്‍ത്തിക്ക്, കിഷോര്‍ ദേവ്, രോഹിത് നന്ദകുമാര്‍ എന്നിവരാണ് ആടൈയിലെ മറ്റുതാരങ്ങള്‍.