സാലിനാസ്:മൂന്നു മണിക്കൂർ തുടർച്ചയായി അന്യവീടിന്റെ കോളിംഗ് ബെൽ നക്കിയ യുവാവിന്റെ വീഡിയോ പുറത്ത് വിട്ടു. കലിഫോർണിയയിലെ സാലിനാസിൽ ആണ് സംഭവം. വീട്ടുകാർ അകത്ത് ഉറങ്ങിക്കിടക്കവെയാണ് റോബെർട്ടോ ഡാനിയൽ അരോയോ എന്ന യുവാവ് വീടിന്റെ ഡോർബെല്ലിൽ നക്കിക്കൊണ്ടിരുന്നത്.
സിൽവിയ ഡങ്കന്റെ ഉടമസ്ഥതയിലാണു വീട്.
Ring Doorbell footage of alleged suspect. I literally have no words. #whatisgoingon #doorbelllicker #livepd #livepdnation #livepdwatchparty pic.twitter.com/NnVug7RrUX
— Live PD Watch Party (@livepdnationn) January 6, 2019
പുലർച്ചെ സംഭവം നടക്കുമ്പോൾ സിൽവിയ വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ കുടുംബാംഗങ്ങൾ വീട്ടിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. വീടിന്റെ മുൻവാതിലിൽ ആരോ ഉള്ളതായുള്ള സുരക്ഷാ നിർദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ സിസിടിവി കാമറ പരിശോധിക്കുന്നത്. ഈ സമയം റോബർട്ടോ കാമറയിൽ തുറിച്ചുനോക്കിനിന്നു ഡോർബെല്ലിൽ നക്കുകയായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വിചിത്ര സംഭവം ലക്ഷക്കണക്കിനു പേരാണു കണ്ടത്. മൂന്നു മണിക്കൂർ ഡോർബെല്ലിൽ നക്കി ഡങ്കന്റെ പൂന്തോട്ടത്തിൽ കുറച്ചുസമയം ചെവഴിക്കുക കൂടി ചെയ്തശേഷമാണ് റോബെർട്ടോ മടങ്ങിയത്.
#LivePDDoorBellLicker …It was quite disturbing when we first viewed videos. Thanks to all your postings and humor, this made light of a sick situation. More videos of Doorbell licker pic.twitter.com/TpoRMVUXfH
— Sylvia Dungan (@jaycat13) January 7, 2019