കൊച്ചി: മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിന്ന് അനുമതിയില്ലാതെ ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തി. കോവിഡ് പരിശോധനഫലം ലഭിച്ചത് ദുബായ് വിമാനത്തില്‍ കയറിയശേഷം.അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞു. കഴിഞ്ഞ പത്താം തീയതി മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.19 പേരടങ്ങുന്ന സംഘമാണ് രോഗിക്കൊപ്പം ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിക്കും.
മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ചു
By
March 15, 2020 11:17 am