ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞു മരിച്ച പര്‍വതാരോഹകരുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. നാലു ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്ട്രേലിയക്കാരന് ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവര്‍ കയറില്‍ പിടിച്ചു മഞ്ഞിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
പെട്ടെന്ന് ഒരു വലിയ ശബ്ദം കേള്‍ക്കുന്നതും വീഡിയോ നിലയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമെന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വക്താവ് വിവേക് കുമാര്‍ പാണ്ഡേ പറഞ്ഞു. അവസാനം നടന്നുപോയ പര്‍വതാരോഹകന്റെ കൈയിലുണ്ടായിരുന്ന കാമറ 7816 മീറ്റര്‍ ഉയരെ നന്ദാദേവിയോടു ചേര്‍ന്നുള്ള മുനിസിയാരി ബേസ് ക്യാന്പിനു സമീപം മഞ്ഞിനടിയില്നിന്നാണു കണ്ടെത്തിയത്. ഇതിനു സമീപത്തു നിന്നാണ് അപകടത്തില്‍ മരിച്ച ഏഴു പര്‍വതാരോഹകരുടെയും മൃതദേഹങ്ങളും കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Last visuals of the mountaineers’ team near the summit on unnamed peak near the #NandaDevi east. ITBP search team of mountaineers found the memory video device at 19K ft while they were searching the area where bodies were spotted. pic.twitter.com/0BI87MEA8Y
— ITBP (@ITBP_official) July 8, 2019