കര്‍ണാടകയില്‍ വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി കുമാരസ്വാമിയ്ക്ക് കൈമാറി. മുഖ്യമന്ത്രി ഒഴികെ എല്ലാ ജെഡിഎസ് മന്ത്രിമാരും രാജി വെക്കും. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം സ്വതന്ത്ര എംഎല്‍എ നാഗേഷ് മന്ത്രിസഭയില്‍നിന്നും രാജിവച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.