തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ പഴകിയതും പുഴുവരിച്ചതുമായ മീനുകള്‍ പിടിച്ചെടുത്തു.
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ മീന്‍ വില്‍പ്പനക്കാര്‍ തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായി ആരോപിച്ചായിരുന്നു വില്‍പ്പനക്കാരുടെ പ്രതിഷേധം.
മാര്‍ക്കറ്റില്‍ പഴകിയ മീനുകള്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.