Entertainment

മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി കങ്കണ

മുംബൈ: വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബോളിവുഡ് നടി കങ്കണ റണാവത്ത്.  കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജഡ്‌മെന്റല്‍ ഹെ ക്യാ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം.

നിങ്ങളല്ലേ എന്റെ സിനിമ മണികര്‍ണികയെക്കുറിച്ച് മോശമായി എഴുതിയത്. ഒരു സിനിമ നിര്‍മിച്ചതുകൊണ്ട് ഞാനെന്തെങ്കിലും തെറ്റ് ചെയ്‌തോ? ദേശീയതയെക്കുറിച്ച് സിനിമ നിര്‍മിച്ചപ്പോള്‍ ഞാന്‍ തീവ്ര ദേശീയവാദിയാണെന്നാണ് നിങ്ങള്‍ വിളിച്ചത്” -കങ്കണ ദേഷ്യപ്പെട്ടു.

കങ്കണയുടെ നടപടി ശരിയല്ലെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തുകയല്ലെന്നും സത്യസന്ധമായി കാര്യം പറയുകയാണെന്ന് കങ്കണയും തിരിച്ചടിച്ചു. മാധ്യമപ്രവര്‍ത്തകന് താന്‍ നേരത്തെ അഭിമുഖം നല്‍കിയിരുന്നെന്നും അയാള്‍ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ ഇത് നിഷേധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top