ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക് യുട്യൂബ് വിലക്കേര്‍പ്പെടുത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് രണ്ട് ചരിത്രാധ്യാപകര്‍ക്കെതിരായ നടപടി.
വിദ്വേഷപ്രചരണം തടയുന്നതിന്റെ ഭാഗമായി, നാസികളെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബ് ബുധനാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ആവശ്യത്തിനായി അപ്ലോഡ് ചെയ്ത വീഡിയോകളും നീക്കം ചെയ്തതും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും. റൊമാനിയയിലെ സ്കൂള്‍ അധ്യാപകനും ‘മിസ്റ്റര്‍ ആള്‍സോപ് ഹിസ്റ്ററി’ എന്ന റിവിഷന്‍ വെബ്സൈറ്റ് ഉടമയുമായ സ്കോട്ട് ആള്‍സോപ്, അധ്യാപകനായ റിച്ചാര്‍ഡ് ജോണ്‍സ് എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ് യുട്യൂബ് വിലക്കേര്‍പ്പെടുത്തിയത്.