കൊച്ചി: സ്വകാര്യബാങ്കിന്റെ ഭീഷണിയില്‍ മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഭീഷണി. പരിസ്ഥിതി പ്രവര്‍ത്തകനായ
വടശ്ശേരി ജോസാണ് മരിച്ചത്. കൊച്ചി ഏലൂരിലാണ് ബാങ്ക് നിയോഗിച്ച സംഘം മധ്യവയസ്കനെ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസവും ബാങ്കിലെ ആളുകള്‍ വീട്ടിലെത്തിയിരുന്നു. സാവകാശം തേടിയിട്ടും നല്‍കിയില്ലെന്നും മാനസിക സമ്മര്‍ദ്ദം മൂലമാണ് ജോസ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.