ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ അസ്സമില്‍ പതിനാലുകാരി ആത്മഹത്യ ചെയ്തു. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്.
സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും തന്റെ പേര് ഉള്‍പ്പെടാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
2018 ല്‍ അസ്സം സര്‍ക്കാര്‍ പുറത്തുവിട്ട കരട് പട്ടികയില്‍ നൂര്‍ നഹാമിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടു പുറത്തുവന്ന പട്ടികയിലും പേര് ഇല്ലായിരുന്നു . ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തുവിട്ടത്. ഇതിലും നൂറിന്റെ പേര് ഉള്‍പ്പെട്ടില്ല.