ഹൈദ്രബാദ്: ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റില്‍ അപകടം. സംഭവത്തില്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഷ്ക ഷെട്ടിയുടെ കാലിനാണ് പരിക്കേറ്റത്. ആഴ്ചകള്‍ നീളുന്ന വിശ്രമമാണ് ഡോക്ടര്‍മാര്‍ നടിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് അപകടം സംഭവിച്ചത്.
ഷൂട്ടിങ്ങിനിടയിൽ അനുഷ്ക ഷെട്ടിയ്ക്ക് അപകടം;ആഴ്ചകളോളം വിശ്രമിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ
By
June 27, 2019 11:18 am