ന്യൂഡല്‍ഹി: തീവണ്ടികളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താം. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകള്‍ക്കൊപ്പം പുതിയ കപ്ലറുകളും ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഇത്തരത്തിലുള്ള കപ്ലറുകള്‍ ഘടിപ്പിച്ച 12000-ലേറെ എല്‍.എച്ച്.ബി. കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്.6 മാസത്തിനുള്ളില്‍ 5000 ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാകും.രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലും ഇത്തരം കോച്ചുകള്‍ ഘടിപ്പിക്കും.