Latest News

മന്ത്രവാദ ആഭിചാര കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രവാദ ആഭിചാരകുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും മന്ത്രവാദമാണെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നീക്കം. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഫയല്‍ നിയമപരിഷ്‌കാര കമ്മീഷന്റെ പരിഗണനയിലാണിപ്പോള്‍.

മലയാളിയെ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് മന്ത്രവാദവും ആഭിചാരക്രിയകളും മാറുന്നുവെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ട് കൊലപാതകങ്ങളും 19 തട്ടിപ്പുകേസുകളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top