Latest News

മന്ത്രവാദം നടത്തിയെന്നാരോപണം; 4 പേരെ തല്ലികൊന്നു

റാഞ്ചി: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ നാല് ഗ്രാമീണരെ ആള്‍കൂട്ടം തല്ലിക്കൊന്നു. ഗുംല ജില്ലയിലാണ് സംഭവം. 12 പേരടങ്ങുന്ന സംഘമാണ് വയോധികരായ 2 പുരുഷന്മാരെയും 2 സ്ത്രീകളെയും കൊലപ്പെടുത്തിയത്. ഭഗത് (65), ഫാഗ്‌നി ദേവി (60), ചമ്ബ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

 ഇരകള്‍ മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് തോന്നുന്നു. അന്ധവിശ്വാസമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്- ഗുംല എസ്.പി അഞ്ജനി കുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top