ന്യൂഡല്‍ഹി: ഗോ സംരക്ഷണം ശക്തമാക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കാനുള്ള തീരുമാനത്തിലാണ് ഹരിയാന സര്‍ക്കാര്‍. ബീഫ് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ ഇതോടെ അധികാരം ലഭിക്കും. മുന്‍പ് ഇതുപോലെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ബീഫ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ സബ് ഡിവിഷന് മജിസ്ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അധികാരം ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ ക്യാബിനറ്റാണ് ഈ തീരുമാനം എടുത്തത്. 2015 ലെ ഗോ സംരക്ഷണ ബില്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. എസ്.ഐ മുതല്‍ ഉള്ള റാങ്കിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി വാഹനങ്ങളില്‍ പരിശോധന നടത്താമെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്.