ന്യൂയോര്‍ക്ക്: എല്ലെ മാഗസിന്റെ ലേഖിക ഇ ജീന്‍ കരോളിന്റെ ലൈംഗികാരോപണം വീണ്ടും നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 വര്‍ഷം മുമ്പ് ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കരോളിന്റെ ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച ട്രംപ് അവള് തന്റെ ‘ടൈപ്പ്’ അല്ലെന്നാണ് അതിന് നല്കിയ വിശദീകരണം.
” എല്ലാ ബഹുമാനത്തോടെയും പറയട്ടേ: ഒന്ന് അവരെന്റെ ടൈപ്പ് അല്ല. രണ്ട് അത് ഒരിക്കലും സംഭവിക്കില്ല. ഒരിക്കലും സംഭവിക്കില്ല. ഒകെ ? ” ‘ദെ ഹില്‍’ന് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. തനിക്ക് അവരെ അറിയില്ല. അവര്‍ മാഗസിനില്‍ എഴുതിയത് കള്ളമാണെന്നും ട്രംപ് പറഞ്ഞു.