ഭക്ഷണം ഒരു പ്രധാന കഥാപാത്രമായി എത്തി വിസ്മയിപ്പിച്ച ചിത്രമായിരുന്നു ആഷിഖ് അബു ഒരുക്കിയ ബാബുരാജ്- ലാല്‍ ചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. അന്ന് ദോശയായിരുന്നു താരമെങ്കില്‍ ഇപ്പോള്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ടീം കട്ടന്‍കാപ്പിയുമായി എത്തുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തുടര്‍ഭാഗമായി ‘ബ്ലാക്ക് കോഫി’ വരുന്നു.ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്ലൈന്.ബാബുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്
കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണന് കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്മ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്.