Entertainment

ആ ചിത്രം ഇറങ്ങിയത് മുതലാണ് എന്റെ ജീവിതം തകര്‍ന്നത്: അനുരാഗ് കശ്യാപ്

ബോളിവുഡിലെ മികച്ച ചിത്രങ്ങളിലൊന്നായ ഗ്യാങ്‌സ് ഓഫ് വസീപൂര്‍ റിലീസായി ഏഴ് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ അനുരാഗ് കശ്യാപ്. തന്റെ ജീവിതം തകര്‍ന്ന ദിവസമായിരുന്നു അത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രം ഇറങ്ങിയത് മുതല്‍ എല്ലാവരും തന്നില്‍ നിന്ന് ഇത് പോലുള്ളത് മാത്രം പ്രതീക്ഷിക്കാന്‍ തുടങ്ങി. ഈ വലയത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള വിഫല ശ്രമം നടത്തുകയായിരുന്നു താനെന്നും കശ്യാപ് പറഞ്ഞു .

2012 ജൂണ്‍ 22നാണ് ചിത്രം റിലീസായത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങിയത്. ക്രൂരനായ ഒരു കല്‍ക്കരി ഖനിയുടമയും ഗാങ്സ്റ്ററും തമ്മിലുള്ള സംഘടനമാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ഭാഗങ്ങളിലായി മനോജ് ബാജപായി, നവാസുദ്ദീന്‍ സദ്ധീഖി, പിയൂഷ് മിശ്ര എന്നിവര്‍ വേഷമിട്ട ചിത്രം ബോളിവുഡിന് പുത്തന്‍ അനുഭവമാണ് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top