ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മറാത്തി സിനിമ മണ്‍സൂണ്‍ ഫുട്ബോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്പോര്‍ട്സ് ഷൂവും സാരിയും ധരിച്ച് ഫുട്ബോള്‍ മൈതാനത്ത് നില്ക്കുന്ന നായികയാണ് പോസ്റ്ററില്‍.
സാഗരികയാണ് ചിത്രത്തിലെ നായിക. ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ വെളളിത്തിരയില്‍ എത്തിയ താരമാണ് സാഗരിക. മിലിന്റ് ഉകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വനിതാ ഫുട്ബോള്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.