കോട്ടയം: നീലിമംഗലത്ത് ട്രാക്കിലൂടെ നടക്കവേ ട്രെയിന്‍ വരുന്നത് കണ്ട് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂര്‍ വള്ളിക്കാട് സ്വദേശി സാബുവാണ് മരിച്ചത്. കോട്ടയം -ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള നീലിമംഗലം പാലത്തില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്.
തെങ്ങുകയറ്റ തൊഴിലാളികളായ മൂന്ന് സൃഹുത്തുക്കള്‍ക്കൊപ്പം രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സാബു അപകടത്തില്‍പെട്ടത്. ട്രെയിന്പാളത്തില് കൂടി നടക്കുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് മറ്റ് മൂന്നുപേരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഏറ്റവും പിന്നിലായിരുന്ന സാബു ട്രെയിന്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് കരുതുന്നു.
പോലീസും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.