ദില്ലി:രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ കുത്തിയും സെല്‍ഫികളെടുത്തും സമയം ചെലവഴിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേള്‍വിക്കാരുടെ മുന്‍ നിരയിലിരുന്നുള്ള രാഹുലിന്റെ ശ്രദ്ധയില്ലായ്മ അവസാനിപ്പിക്കാന്‍ ഒടുവില്‍ സോണിയാ ഗാന്ധിക്ക് കണ്ണുരുട്ടേണ്ടി വന്നു എന്നാണ് വിവരം.
ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈല്‍ ഫോണില്‍ കുത്തിയും ഫോട്ടോകളെടുത്തും അമ്മയോട് സംസാരിച്ചുമാണ് രാഹുല്‍ ചെലവഴിച്ചത്.