Breaking News

ജ​പ്പാ​ൻ ഉ​റു​ഗ്വെയെ സ​മ​നി​ല​യി​ൽ തളച്ചു

പോ​ർ​ട്ടോ അ​ലെ​ഗ്രെ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ലെ ഉ​റു​ഗ്വെ-​ജ​പ്പാ​ൻ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. കോ​ജി മി​യോ​ഷി​യു​ടെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ജ​പ്പാ​ൻ ശ​ക്ത​രാ​യ ഉ​റു​ഗ്വെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലെ ത​ന്നെ ജ​പ്പാ​ൻ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. 25-ാം മി​നി​റ്റി​ൽ മി​യോ​ഷി ഉ​റു​ഗ്വെ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി. എ​ന്നാ​ൽ അ​ധി​ക​സ​മ​യം ജ​പ്പാ​നു ലീ​ഡ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സൂ​പ്പ​ർ താ​രം ലൂ​യി​സ് സു​വാ​ര​സി​ലു​ടെ (32) ഉ​റു​ഗ്വെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി.

 ര​ണ്ടാം പ​കു​തി​യി​ലെ 59-ാം മി​നി​റ്റി​ൽ മി​യോ​ഷി വീ​ണ്ടും ജ​പ്പാ​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. എ​ന്നാ​ൽ ഏ​ഴ് മി​നി​റ്റി​നു​ശേ​ഷം ഉ​റ​ഗ്വെ​യു​ടെ ജോ​സ് ജി​മി​നെ​സി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും ത​ന്ത്ര​ങ്ങ​ൽ മാ​റ്റി പ​യ​റ്റി​യി​ട്ടും വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

 ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഉ​റു​ഗ്വെ. ര​ണ്ടാം സ്ഥാ​ന​ത്ത് ചി​ലെ​യാ​ണ്. ജ​പ്പാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ക്വ​ഡോ​റാ​ണ് നാ​ലാം സ്ഥാ​ന​ത്ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top