പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലെ കണ്ടെയ്നര്‍ സ്ഫോടനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. കണ്ടെയ്നര്‍ ലോറി മറിയുന്നതും സ്ഫോടനത്തില്‍ അവ തകരുന്നതുമാണ് മേക്കിംഗ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയുടെയും നേതൃത്വത്തിലാണ് രംഗം ചിത്രീകരിച്ചത്. യാതൊരു വിധത്തിലുള്ള ഗ്രാഫിക്സുകള്‍ ഉപയോഗിക്കാതെയാണ് ഈ സംഘട്ടന രംഗം ചിത്രീകരിച്ചിരിക്കുന്നത്.
സിനിമയില്‍ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ സംഘട്ടന രംഗമാണിത്. ഗ്രാഫിക്സ് ഉപയോഗിക്കാതെ ഇത് ചിത്രീകരിക്കണമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇതിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്ന് പൃഥ്വിരാജ് ഒരഭിമുഖത്തില്‍ നേരത്തേ പറഞ്ഞിരുന്നു.