ചങ്ങനാശേരി: ബിവ്റേജസ് കോര്‍പറേഷന്റെ ചങ്ങനാശേരി ഔട്ട്ലെറ്റില് നിന്നു അരക്കോടിയിലേറെ രൂപ വില വരുന്ന മദ്യം കാണാതായി. ജില്ലാ ഓഡിറ്റ് ടീം കണക്കെടുത്തപ്പോഴാണ് സ്റ്റോക്കില്‍ അതിഭീമമായ തുകയുടെ വ്യത്യാസം കണ്ടെത്തിയത്. സ്റ്റോക്കില്‍ 59.06 ലക്ഷം രൂപയുടെ മദ്യം കുറവുള്ളതായാണ് കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ 2019 ജനുവരി മൂന്ന് കാലയളവില്‍ മാത്രം ഔട്ട്ലെറ്റിലെ സ്റ്റോക്കില്‍ 53,21,973 രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ജനുവരി 4 മുതല്‍ മാര്‍ച്ച് 17 വരെയുള്ള കണക്കില്‍ 5,84,584 രൂപയുടെ കുറവും കണ്ടെത്തിയിട്ടുണ്ട്.