Breaking News

പെന്‍ഷന്‍കാര്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്നാലെ പെന്‍ഷന്‍കാരെയും ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ലക്ഷ്യമിടുന്നു. പ്രൊവിഡന്റ് ഫണ്ട്, എല്‍.ഐ.സി. പോളിസി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പണം ബാക്കികിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ ദിവസവും വരുന്നുണ്ടെന്ന് കൊച്ചി സിറ്റി സൈബര്‍സെല്‍ അധികൃതര്‍ പറയുന്നു.

പ്രൊവിഡന്റ് ഫണ്ടിന്റെയും എല്‍.ഐ.സി.യുടെയും മറ്റും വ്യക്തിവിവരങ്ങള്‍ ഫോണ്‍വിളിച്ച് തട്ടിപ്പുകാര്‍ പറയുന്നതോടെയാണ് ഭൂരിഭാഗം പെന്‍ഷന്‍കാരും വീഴുന്നത്. പി.എഫ്. അക്കൗണ്ടില്‍ ലക്ഷങ്ങളുണ്ടെന്ന് അറിയിച്ചാണ് വിളിക്കുക. ഇത് ലഭിക്കാനായി പ്രോസസിങ് ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കാനാവശ്യപ്പെടും. പണം അടയ്ക്കുന്നതോടെ നമ്പര്‍ സ്വിച്ച് ഓഫാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top