റാഞ്ചി: ജാര്‍ഖണ്ഡില്‍ കമിതാക്കളെ നാട്ടുകാര്‍ മര്‍ദിച്ച ശേഷം വസ്ത്രം ഉരിഞ്ഞ് നഗ്നരായി പൊതുവഴിയിലൂടെ നടത്തിച്ചു. ജാര്‍ഖണ്ഡിലെ ദുംകയിലായിരുന്നു സംഭവം. പ്രണയസല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെയും യുവതിയേയുമാണ് നാട്ടുകാര്‍ മര്‍ദിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. കമിതാക്കളെ സരിയഹ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.