മമ്മൂട്ടി- ഖാലിദ് റഹമാന് ചിത്രം ഉണ്ടയുടെ സ്റ്റൈലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ഒരു മമ്മൂക്ക ആരാധകനാണ് മുടിവെട്ടിയപ്പോള്‍ ‘മമ്മൂക്ക, ഉണ്ട’ എന്നീ വാക്കുകള്‍ ഹെയര്‍ സ്റ്റൈലില്‍ ഉള്‍പ്പെടുത്തിയത്.
ടിക് ടോക്കിലാണ് ഹെയര്‍ കട്ടിംഗിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രൂ കട്ടിനോടു ഏറെ സാമ്യമുള്ള ഹെയര്‍ സ്റ്റൈലില്‍ തലയുടെ പുറകുവശത്താണ് മമ്മൂക്ക എന്നും ഉണ്ടയെന്നും എഴുതിയിരിക്കുന്നത്.
ഛത്തിസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’ പറയുന്നത്. ഖാലിദ് റഹമാന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍, അര്ജുന് അശോകന്, ലുക്മാന് തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.