Entertainment

പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഡ്രൈവറെ മര്‍ദ്ദിച്ചു;കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ചു; മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സിന്റെ പരാതിയില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു


കൊല്‍ക്കത്തയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്ത. ഒരു കൂട്ടം ആളുകള്‍ തന്റെ കാര്‍ തല്ലിപ്പൊളിച്ചെന്നും പൊലീസിനെ സമീപിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പിനോടൊപ്പം സംഭവത്തിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിദീകരണം. പരാതിയില്‍ അലംഭാവം ഉണ്ടായിട്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ആക്രമണത്തിന് ഇരയായപ്പോള്‍ നിങ്ങള്‍ ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. എന്നാല്‍ തങ്ങളുടെ സ്ഥലപരിമിധിയിലല്ല സംഭവം നടന്നതെന്ന മറുപടിയാണ് തനിക്ക് കിട്ടിയതെന്നാണ് ഉഷോഷി പറയുന്നത്

 

കേസില്‍ ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന കൊല്‍ക്കത്ത ചാരു മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പീയുഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top