കൊല്‍ക്കത്ത:ഒന്നിന് പുറകെ ഒന്നായി നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നതോടെ കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. പലരും ഐക്യദാര്‍ഢ്യം പറഞ്ഞ് വിളിച്ചെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി പിന്‍വലിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ദി ആക്സിഡന്റല്‍ നോട്ട് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
‘കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല. അര്ജുന് 300 ലേറെ ഫോണ്‍ കോളുകളാണ് ലഭിച്ചത്. ഏറെയും ഭീഷണി സന്ദേശങ്ങളായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. മുന്‍പത്തെ സാഹചര്യമല്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നു,’ എന്നാണ് സംഘാടകര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.