Latest News

21 കാരി പ്രസവിച്ചു;കുഞ്ഞിനെയും അമ്മയെയും കാണാന്‍ 3 അച്ഛന്‍മാര്‍ എത്തി;ഒടുവില്‍ സംഭവിച്ചത്‌

കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ 21കാരി പ്രസവിച്ചത് ആശുപത്രി അധികൃതര്‍ക്കും പൊലീസിനും ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. യുവതി പ്രസവിച്ചതറിഞ്ഞ് മൂന്ന് ‘അച്ഛന്മാരാണ്’ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയതും അവകാശവാദമുന്നയിച്ചതും.ശനിയാഴ്ചയാണ് യുവതിയെ പ്രസവവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയോടൊപ്പം ഭര്‍ത്താവാണെന്ന് പറഞ്ഞ് എത്തിയ യുവാവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ആശുപത്രി രേഖകളില്‍ ഒപ്പിട്ടതും. ഞായറാഴ്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ മറ്റൊരു യുവാവ് ആശുപത്രിയിലെത്തി യുവതിയുടെ ഭര്‍ത്താവാണെന്നും കുഞ്ഞിന്റെ അച്ഛനാണെന്നും അവകാശപ്പെട്ടു. എന്നാല്‍, യുവതിയുടെ ഭര്‍ത്താവ് നേരത്തെ എത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ പ്രശ്‌നം തുടങ്ങി. യുവാക്കള്‍ തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചു.

അച്ഛന്മാരോടെല്ലാം തെളിവ് ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ രണ്ടാമത് എത്തിയ ആള്‍ മാത്രമാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍, രണ്ടാമത് എത്തിയ ആളല്ല ഭര്‍ത്താവെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. ഈ സമയമെല്ലാം യുവതി അബോധാവസ്ഥയിലായിരുന്നു. സത്യാവസ്ഥ അറിയാന്‍ യുവതിക്ക് ബോധം വരും വരെ പൊലീസും കാത്തിരുന്നു. യുവതിയുടെ മൊഴിയനുസരിച്ച് ആദ്യം വന്നയാളെയും രണ്ടാമത് വന്നയാളെയും പൊലീസ് വിളിപ്പിച്ചു. ഈ പ്രശ്‌നത്തില്‍ തലപുകഞ്ഞിരിക്കെയാണ് മറ്റൊരു ട്വിസ്റ്റ്. തിങ്കളാഴ്ച കുഞ്ഞ് തന്റേതാണെന്നും എന്നാല്‍ യുവതിയുടെ ഭര്‍ത്താവല്ലെന്നും അവകാശപ്പെട്ട് മറ്റൊരു യുവാവും ആശുപത്രിയിലെത്തി. ഇതോടെ ആശുപത്രി അധികൃതരും പൊലീസും കുഴങ്ങി.സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാവാണ് തന്റെ ഭര്‍ത്താവും കുഞ്ഞിന്റെ അച്ഛനുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ യുവാവിന്റെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇരുവരും നേരത്തെ ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.യുവാതിയുടെ വാട്‌സ് ആപ് സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ കാര്യം അറിഞ്ഞതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top