Ente Veedu

അവസാന പ്രണയം എന്നെ മാനസികമായി തളര്‍ത്തി:കത്രീന കൈഫ്


ബോളിവുഡില പ്രണയവും പ്രണയ തകര്‍ച്ചയും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടന്‍ രണ്‍ബീര്‍ കപൂറിന്റേയും കത്രീന കൈഫിന്റേയും. വിവാഹത്തില്‍ വരെ എത്തിയ ഇവരുടെ ബന്ധം പകുതി വഴിയില്‍ പിരിയുകയായിരുന്നു. താരങ്ങള്‍ക്ക് ബ്രേക്കപ്പ് നിസ്സാര സംഭവമാണെന്നാണ് ബോളിവുഡില്‍ ഉയര്‍ന്നു വരുന്ന സംസാരം. ഇപ്പോഴിത ബ്രേക്കപ്പിന് ശേഷം അനുഭവിച്ച മാനസിക സമ്മര്‍ദത്തെ കുറിച്ച് വെളിപ്പെടുത്തി നടി കത്രീന കൈഫ്.

തന്റെ അവസാന പ്രണയ പരാജയം തന്നെ മാനസികമായി തകര്‍ത്തുവെന്ന് താരം. ഏറെ നിരാശയുണ്ടായിരുന്നു. അതില്‍ നിന്ന് രക്ഷനേടാന്‍ വായനയെ ആശ്രയിക്കുകയായിരുന്നെന്ന് നടി തുറന്നു പറഞ്ഞു. മനുഷ്യന്‍ എന്താണെന്നും ജീവിതം എങ്ങനെയാണെന്നും വായനയിലൂടെ മനസ്സിലാക്കി. ജീവിതം ഒന്നേയുള്ളൂ അതുപോലെ മരണവും. ഇവ രണ്ടും ഉറപ്പായും ജീവിതത്തില്‍ വന്നു ചേരും. ഇതിനിടെയുള്ള ചെറിയ സമയം ചെറിയ കാര്യങ്ങളെ കുറിച്ച് ഓര്‍ത്ത് നഷ്ടപ്പെടുത്തിയാല്‍ ആകെയുള്ള ജീവിതം നശിക്കും. ആ തിരിച്ചറിവാണ് തന്നെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top