നിരവധി ആരാധകരുളള ബോളിവുഡ് സുന്ദരിയാണ് കത്രീന കൈഫ്. ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന നടിയാണ് കത്രീന. ഇപ്പോഴിതാ തന്റെ ഇഡ്ലി പ്രിയം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ലിയും ചട്നിയും എന്നാണ് കത്രീന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇഡ്ലി കഴിക്കുന്ന ചിത്രവും കുറിപ്പുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ലളിതമായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു.