Breaking News

മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ

പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവും യുവേഫ മുൻ പ്രസിഡന്റുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഫ്രഞ്ച് പൊലീസ് സംഘമാണ് അറുപത്തിമൂന്നുകാരനായ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്.

പാരിസിൽവച്ചാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. സാമ്പത്തിക കുറ്റകൃത്യങ്ങളെത്തുടർന്ന് പ്ലാറ്റിനി ഫിഫയിൽനിന്നു വിലക്കിലായിരുന്നു. വിലക്കിന്റെ കാലാവധി 2019 മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് അറസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top