Latest News

മുംബൈ; ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം മുംബൈയാണെന്ന് റിപ്പോര്‍ട്ട്. 56 രാജ്യങ്ങളിലെ 403 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടോംടോം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സാധാരണ യാത്രാ സമയത്തേക്കാളും 65 ശതമാനം അധികസമയം ഇവിടത്തെ യാത്രക്കാര്‍ ഗതാഗതക്കുരുക്ക്
അനുഭവിക്കുന്നുണ്ടെന്നാണ്‌ പറയുന്നത്. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയാണ് രണ്ടാം സ്ഥാനത്ത്. പെറുവിന്റെ തലസ്ഥാനമായ ലിമ മൂന്നാം സ്ഥാനത്തും. ന്യൂഡല്‍ഹി നാലാം സ്ഥാനത്തുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top