സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പില്‍ വരുത്താന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതു കൊണ്ടു കാര്യമില്ലെന്ന് കോടതി പറഞ്ഞു. ഫലപ്രദമായ നടപടി എടുക്കുകയാണ് വേണ്ടത്. വൈകുന്തോറും പ്രത്യാഘാതം കൂടും. പിവിസി ഉത്പന്നങ്ങളുടെ നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് നടപടികള്‍ അറിയിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ എന്താണ് കാലതാമസമെന്ന് ഹൈക്കോടതി
By
June 14, 2019 4:05 pm