Breaking News

ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു; 186 പേരെ രക്ഷപ്പെടുത്തി

കൽപറ്റ:ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 37 പേരാണ് മരിച്ചത്.

അതേസമയം മുംബൈ തീരത്ത് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന 22ളം മലയാളികളെ നാവിക സേന രക്ഷപെടുത്തി. മലയാളികള്‍ ഉള്‍പ്പെടെ 186 പേരെയാണ് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ സുരക്ഷിതരായി രക്ഷപെടുത്താന്‍ കഴിഞ്ഞു. അപകടത്തില്‍പ്പെട്ട അന്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബാര്‍ജിലുണ്ടായിരുന്ന 186 പേരെ ഇന്നലെ തന്നെ നാവിക സേന രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top