Entertainment

ചഞ്ചലിപ്പോള്‍ എവിടെ? മറന്നുപോയോ ഈ നായികയെ ?

പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ചഞ്ചല്‍. ചഞ്ചലിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള കുഞ്ഞാത്തോല്‍ എന്ന യക്ഷിയെയാണ് ആദ്യം ഓര്‍മ വരിക. ജോമോള്‍ പ്രധാനവേഷത്തിലെത്തിയ ഹരിഹരന്‍ ചിത്രം എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ കുഞ്ഞാത്തോല്‍ കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല.

വിവാഹത്തിന് ശേഷം അമേരിക്കയില്‍ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ചഞ്ചലിപ്പോള്‍. നൃത്ത രംഗത്തും സജീവമാണ്.


1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

1998-1999 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്ന ചഞ്ചല്‍ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ലോഹിതദാസ് സംവിധാനം ചെയ്ത  ഓര്‍മ്മച്ചെപ്പിലും ഋഷിവംശം എന്ന ചിത്രങ്ങളിലും ചഞ്ചല്‍ അഭിനയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top