Food

മത്തി തീക്കലത്തിന്റെ ഗുട്ടന്‍സ്‌


സാധാരണക്കാന്റെ ഇഷ്ടവിഭവമാണ് മത്തി, അയല തുടങ്ങിയ മീനുകള്‍. കേരളത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന മത്സ്യങ്ങള്‍ക്ക് ഇനി കുറേക്കാലത്തേക്ക് വിലകൂടും. ഒരു കിലോ മത്തിക്ക് 300 രൂപയ്ക്കടുത്താണ് വില.പണ്ട് കാലത്ത് ഏറെ പ്രചരണത്തിലുണ്ടായിരുന്ന വിഭവം ആയിരുന്നു മത്തി തീക്കലം.

മത്തി തീക്കലം തയ്യാറാക്കുന്ന വിധം;

മത്തി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഉണക്ക നെല്ലിക്ക, പെരുംജീരകം, തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ അരച്ചെടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മത്തിയില്‍ തേച്ചുപിടിപ്പിക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കായമുളകും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.

ഒരു മണ്‍ചട്ടിയില്‍ മത്തിയും ഈ മിശ്രിതവും ചേര്‍ത്ത് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കണം. മൂടിയുടെ മുകളില്‍ തീക്കനല്‍ ഇടണം (ഗ്യാസിലാണെങ്കില്‍ ചട്ടുകമോ പാത്രമോ ചൂടാക്കി മൂടിയുടെ മുകളില്‍ വയ്ക്കാം). ഇടവിട്ട് ഇളക്കി ആവശ്യമെങ്കില്‍ വെളിച്ചെണ്ണ തൂവി വറ്റിച്ചെടുക്കാം. ചോറിന്റെയും പത്തിരിയുടെയും കൂടെ കഴിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top