Kerala

കാട്ടാനകള്‍ക്കായി പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി ഇടുക്കി


ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം തുടങ്ങുന്നു. 600 ഹെക്ടര്‍ ഭൂമിയില്‍ ആനത്താരകള്‍ സ്ഥാപിച്ച് പ്രത്യേക പാര്‍ക്ക് ഒരുക്കാനാണ് പദ്ധതി. കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയാണ് പദ്ധതിയിലൂടെ വനംവകുപ്പ് ലക്ഷ്യമാക്കുന്നത്.

കാട്ടാന ആക്രമണം പതിവായ ചിന്നക്കനാലില്‍ നാല്‍പതോളം കാട്ടാനകളാണുള്ളത്. നാട്ടുകാരുടെ പരാതി ശക്തമായതോടെ ആനകള്‍ നാട്ടിലിറങ്ങുന്നതിന്റെ കാരണം തേടി വനംവകുപ്പ് പഠനം നടത്തിയിരുന്നു. പഠനത്തില്‍ കാടിന്റെ വ്യാപ്തി കുറഞ്ഞതും വേനലില്‍ വനത്തില്‍ ആവശ്യത്തിന് തീറ്റയും വെള്ളവും കിട്ടാത്തതുമാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top