Breaking News

കാട്ടാനക്കൂട്ടം കനാലിലൂടെ ഒഴുകിയെത്തി റബർ തോട്ടത്തിൽ തുടരുന്നു

കൊച്ചി: അങ്കമാലി മൂക്കന്നൂർ എടലക്കാട്ട്  കാട്ടാനക്കൂട്ടം കനാലിലൂടെ ഒഴുകിയെത്തി. ഒഴുകിയെത്തിയ മൂന്ന് പിടിയാനയും ഒരു കുട്ടിയാനയും സമീപത്തുള്ള റബർതോട്ടത്തിൽ തുടരുകയാണ്.പുലർച്ചെ റബർ വെട്ടാൻ എത്തിയവരാണ് ആനക്കൂട്ടത്തെ കണ്ടത്.പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം പോകാതെ തുടരുകയാണ്.മൂക്കന്നൂർ ഭാഗത്ത് സാധാരണ കാട്ടാനക്കൂട്ടം കാണാറില്ല. ആനാട്ടുംചോലയിലെ  കനാലിലൂടെ ആണ്  ഒഴുകിയെത്തിയത്.

നാട്ടുകാരോടൊപ്പം വനപാലകരും കാട്ടാനക്കൂട്ടതതിൻ്റെ നീക്കത്തെ നിരീക്ഷിച്ചുകൊണ്ട് സ്ഥലത്ത് ഉള്ളതായി റെയ്ഞ്ച് ഫോറസ്റ്റർ ജിയോ പോൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top