Breaking News

സെൻട്രൽ സ്റ്റേഷൻ സി ഐയെ കണ്ടെത്താനായില്ല;വാട്സാപ്പ് സന്ദേശം പരിശോധിക്കുന്നു

കൊച്ചി: കൊച്ചിയിൽ നിന്നും കാണാതായ സെൻട്രൽ സ്റ്റേഷൻ സി ഐ നവാസിനെ ഇത് വരെ കണ്ടെത്താനായില്ല. അന്വേഷണം ഊർജിതം.എല്ലാ ജില്ലകളിലും അന്വേഷണത്തിന് ടീമുകൾ.നവാസിനെ കായംകുളം കെ എസ ആർ ടി സി സ്റ്റാൻഡിൽ കണ്ടതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്തിരുവനന്തപുരം ഭാഗത്തേക്ക് ബസിൽ പോയതായാണ് സൂചന.

സി ഐ അയച്ച വാട്സാപ്പ് സന്ദേശം പരിശോധിച്ചു.ഒരു ബന്ധുവിനാണ് അയച്ചത്,

നവാസ് അയച്ച അവസാന വാട്സാപ്പ് സന്ദേശത്തിൽ ഒരു യാത്രക്ക് പോകുകയാണെന്നും ഭാര്യക്ക് സുഖമില്ലെന്നും ഉണ്ട്.ബന്ധുവിന്റെ അമ്മയെ ക്വർട്ടേഴ്സിലേക്ക് അയക്കാമെന്നും സന്ദേശത്തിൽ ഉണ്ട്.

അതേസമയം എസിപിയ്ക്കെതിരെ നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.മേലുദോഗ്യസ്ഥന്റെ പീഡനമാണ് നവാസ് പോകാൻ കാരണമെന്ന് പറഞ്ഞു കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. എസിപി വയർലെസ്സിലൂടെ നവാസിനെ അപമാനിച്ചതായി സഹപ്രവർത്തകനും പറഞ്ഞതായി റിപ്പോർട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top