Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ അങ്കമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടന്നു

ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ അങ്കമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. അങ്കമാലി സെന്റ് ആന്‍സ് കോളേജില്‍ നടന്ന ചടങ്ങ് എംഡി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

പറച്ചില്‍ മാത്രമല്ല പ്രവര്‍ത്തനമാണ് ഞങ്ങളുടെ മുഖമുദ്രയെന്ന് പറഞ്ഞ് ജോയ് ആലുക്കാസ് ഷോറൂം മാനേജര്‍ മനോജ് സക്കറിയ തന്നെ രക്തദാനത്തിന് തയ്യാറായത് കുട്ടികള്‍ക്ക് പ്രചോദനമായി.

സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ മറ്റ് ജോയ് ആലുക്കാസ് പ്രതിനിധികളും കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കാളികളായി. രക്തദാനം ജീവിതചര്യയാക്കിത്തീര്‍ത്തവരെ ചടങ്ങില്‍ ആദരിച്ചു.

സ്‌കൂള്‍ സമയത്ത്‌ തുടങ്ങിയ രക്തദാന ശീലത്തിലൂടെ 45 ഓളം ആളുകളുടെ ജീവന്‍ രക്ഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആദരവേറ്റുവാങ്ങിക്കൊണ്ട്‌ ബിനു ബി അയ്യന്‍പിള്ളി കേരളാവിഷനോട്‌ പറഞ്ഞു. അങ്കമാലി എറണാകുളം പ്രദേശത്ത് രക്തത്തിന് എന്താവശ്യമുണ്ടായാലും ആദ്യം ആളുകള്‍ ഓടിയെത്തുന്നത് സെന്റ് ആന്‍സ്‌ കോളേജിലേക്കാണെന്നും കുട്ടികളെ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍, ഐഎംഎ പോലുള്ള സംഘടനകള്‍ ബോധവല്‍ക്കരിക്കുന്നതിനാല്‍ ഒരു സാമൂഹ്യസേവനത്തിന് അവര്‍ തയ്യാറാകുന്നുവെന്നും ചടങ്ങില്‍ ജോര്‍ജ്  കുര്യന്‍ പറഞ്ഞു.

രക്തദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ എന്ന വാക്യം മറ്റു കുട്ടികള്‍ക്കും കോളേജുകള്‍ക്കും പ്രചോദനമാകും വിധത്തില്‍ പ്രചരിപ്പിക്കണമെന്ന് രക്തദാനം ചെയ്ത കുട്ടികള്‍ കേരളാവിഷനോട് പറഞ്ഞു.

രക്തത്തിന്റെ ആവശ്യകത സ്ത്രീകള്‍ക്കാണ് പുരുഷമാരേക്കാള്‍ ഏറെ വേണ്ടിവരുന്നത്. എന്നാല്‍ രക്തദാനത്തിനു പേടിമൂലം മാറിനില്‍ക്കുന്നവരാണ് ഏറെയെന്നും മറ്റു മേഖലകളിലെ പോലെ രക്തദാന കാര്യത്തിലും സ്ത്രീകള്‍ മുന്‍പന്തിയില്‍ വരണമെന്നും കോളേജ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

അങ്കമാലി സെന്റ് ആന്‍സ് കോളേജിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും പ്രവര്‍ത്തനങ്ങള്‍ രക്തദാന പ്രക്രിയയയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് ഐഎംഎ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top