തൃശ്ശൂർ:കാഴ്ചപരിമിതര്‍ക്ക് കൈതാങ്ങായി ജോയ്ആലുക്കാസ് ഫൗണ്ടേഷന് വര്‍ഷംതോറും നടത്തിവരുന്ന ‘തിളക്കം-5’ പരിപാടി തൃശ്ശൂരില്‍ വെച്ച് നടന്നു. ആലപ്പുഴ, പെരിന്തല്‍മണ്ണ എന്നീ സ്ഥലങ്ങളില്‍ വെച്ച് നടന്ന പരിപാടിയുടെ തുടര്‍ച്ചയായി, തൃശ്ശൂര്‍ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസ് ഷോറൂമില്‍ വെച്ച് നടന്ന പദ്ധതിയുടെ മൂന്നാം ഘട്ടം തൃശ്ശൂര്‍ കോര്പ്പറേഷന് മേയർ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസഡിന്റ് പി.കെ ഡേവീസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൃശ്ശൂര്‍ ഡോളേഴ്സ് ബസിലിക്ക ചര്‍ച്ച് റെക്ടര്‍ ഫാ. നോബി അമ്പൂക്കന്, കേരള വികലാംഗ ക്ഷേമ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി, തൃശ്ശൂര്‍ കോര്പ്പറേഷന് 12-ാം വാര്‍ഡ് കൗണ്‍സിലർ റെജി ജോയ്, DAWF ജില്ലാ സെക്രട്ടറി മണികണ്ഠന് മാപ്രാണം, സിനിമാ സംഗീത സംവിധായകന് രതീഷ് വേഗ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഴ്ചപരിമിതര്‍ക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷന് സംഘടിപ്പിച്ച തിളക്കം- 5 തൃശ്ശൂരില്‍ അരങ്ങേറി
By
February 23, 2021 4:10 pm