Kerala

പ്രളയ ബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ തൃശ്ശൂരില്‍ നിര്‍മ്മിച്ച് നല്‍കിയ ഒമ്പതാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു

തൃശ്ശൂര്‍: പ്രളയ ബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ജോയ് ഹോം പദ്ധതിയിലൂടെ തൃശ്ശൂരില്‍ നിര്‍മ്മിച്ച് നല്‍കിയ ഒമ്പതാമത്തെ വീടിന്റെ താക്കോല്‍ദാനം നടന്നു. കൊരട്ടി പാറക്കുടം തടത്തില്‍ വല്‍സ ബാഹുലേയന്റെ വീടിന്റെ താക്കോല്‍ദാനം ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി പി ജോസ് നിര്‍വ്വഹിച്ചു. ചാലക്കുടി എംഎല്‍എ ബി ഡി ദേവസ്സി അധ്യക്ഷനായി.

ജോയ് ആലുക്കാസ് ഇത്തരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെന്നും ദരിദ്രരായ 101 യുവതികളുടെ വിവാഹം നടത്തിക്കൊടുത്താണ് കേരളത്തിലേക്ക് പ്രവേശിക്കുന്നതെന്നും പി പി ജോസ് പറഞ്ഞു.

അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബാഹുലേയന്റെയും കുടുംബത്തിന്റെയും അവസ്ഥ വാര്‍ഡ് മെംമ്പര്‍ ആലുക്കാസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പിപി ജോസ് മുന്‍കൈയ്യെടുത്ത് സഹായിക്കുകയുമായിരുന്നുവെന്ന് എംഎല്‍എ ബി ഡി ദേവസ്സി പറഞ്ഞു.

കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍, നാലാം വാര്‍ഡ് മെംമ്പര്‍ ദാമോദരന്‍, മൂന്നാം വാര്‍ഡ് മെംമ്പര്‍ സിന്ധു ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. വല്‍സ ബാഹുലേയന്‍ നന്ദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top