തൃശൂര്‍: പ്രളയബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ച് നല്കിയ 95-ാമത് വീടിന്റെ താക്കോല്‍ദാനം നടന്നു. മാള കുണ്ടൂര്‍ ചുങ്കത്ത്പറമ്പില്‍ വീട്ടില്‍ അജയനാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പി പി ജോസും കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യറും ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഫൈസി, 4-ാം വാര്‍ഡ് മെമ്പര്‍ നിത കൃഷ്ണന്, ജോയ് ആലുക്കാസ് കേരള റീജിനല്‍ മാനേജര്‍ ജോസഫ് കുഞ്ഞാപ്പു എന്നിവര്‍ പങ്കെടുത്തു.