Kerala

പ്രളയ ദുരിത ബാധിതര്‍ക്ക് ജോയ് ആലുക്കാസിന്റെ കൈത്താങ്ങ്; ചാലക്കുടിയില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നടന്നു

ജോയ് ആലുക്കാസ് ചാലക്കുടിയില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നടന്നു. പൗലോസ് പിഡി തേലക്കാടിനാണ് വീട് ലഭിച്ചത്.കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് കണ്ണത്ത് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ഏറ്റവും അധികം വീടുകള്‍ക്ക് നാശം സംഭവിച്ച ചാലക്കുടി പ്രദേശത്ത് വളരെ വേഗത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞതില്‍ ജോയ് ആലുക്കാസിനെ അദ്ദേഹം പ്രശംസിച്ചു.

10 ലക്ഷം രൂപ സമാഹരിച്ച് ജോയ് ആലുക്കാസിന്റെ ഫണ്ട് കുടാതെ സ്വമനസ്സുകളെയും കൂട്ടി പൗലോസിന് മനോഹരമായ രീതിയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയതില്‍ നാട്ടുകാരെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ പിപി ജോസ് അനുമോദനം അറിയിച്ചു.

വീടുകളില്‍ സന്തോഷം നിറച്ച് ജോയ് ആലുക്കാസ് നല്‍കിയ സഹായത്തിന് സ്‌നേഹം കൊണ്ട് നന്ദി കാണിക്കണമെന്ന് അന്നമനട സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് വികാരി ഫാ.ഡോ. ഫോർമിസ് അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ഏറ്റെടുത്ത് പുനര്‍ നിര്‍മ്മാണം നടത്തുന്ന വീടുകളുടെ നിര്‍മ്മാണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ജോയ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വാര്‍ഡ് മെമ്പര്‍ സുനിതാ രമേശന്‍ പറഞ്ഞു.മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍,ജോയ് ആലുക്കാസ് അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ,മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top